ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിൽ മത്സരാർത്ഥിയായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുമുണ്ട്. ഷോയിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥി മാത്രമല്ല കഴിവിന്റെ കാര്യത്തിലും താനാണ് മുന്നില്‍ എന്ന് തെളിയിച്ചിരിക്കുകയാണ് താരം. മൂന്നാം സീസണിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതും ഭാഗ്യലക്ഷ്മിയെയായിരുന്നു.
ഇപ്പോഴിതാ ഷോയ്ക്കിടയിൽ ഭാഗ്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഗായിക ലക്ഷ്മി ജയന്റെ പ്രവൃത്തികള്‍ക്ക് തക്കതായ മറുപടി നല്‍കുകയാണ് ഭാഗ്യലക്ഷ്മി. രാവിലെ കിടിലം ഫിറോസുമായി തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലക്ഷ്മി സംസാരിച്ചിരുന്നു. ‘നീ എന്ന വ്യക്തിയിലെ ചില പ്ലസ് പോയിന്റ് പറയാനാണ് ഫിറോസ് ലക്ഷ്മിയോട് ആവശ്യപ്പെട്ടത്. ഈ കൊച്ചിന് നല്ലതൊന്നുമില്ലേ എന്നാണ് ചേട്ടനിപ്പോള്‍ അന്വേഷിച്ചതെന്ന് ലക്ഷ്മി മറുപടിയായി പറയന്നു.
പിന്നാലെ നിന്റെ മൂന്ന് നല്ല ഗുണങ്ങള്‍ പറയൂ. ഞാന്‍ നിന്നെ ഒന്ന് സ്‌നേഹിക്കട്ടേ എന്ന് ഫിറോസ് പറയുന്നു. എന്നെ സ്‌നേഹിച്ചിട്ട് ചതിച്ചിട്ട് പോയവരുണ്ട്. അവരോട് ഇന്നും അത്ര നല്ല സൗഹൃദമാണ് എനിക്കുള്ളതെന്നും ലക്ഷ്മി പറയുന്നു. ശത്രുതയില്ലല്ലോ എന്ന ഫിറോസിന്റെ ചോദ്യത്തിന് അത് മാത്രമില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്.
Post Your Comments