കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി ‘ചുരുളി’യുള്‍പ്പടെ മത്സര ചിത്രങ്ങള്‍. വന്‍ ജനത്തിരക്കാണ് ‘ചുരുളി’യുടെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്.
മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘കൊസ’യും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ചു.
അസര്‍ബൈജാനിയന്‍ ചിത്രം ‘ബിലേസുവര്‍’, വിയറ്റ്‌നാമീസ് ചിത്രം ‘റോം’, ബ്രസീലിയന്‍ ചിത്രം ‘മെമ്മറി ഹൗസ്’, മെക്‌സിക്കന്‍ ചിത്രം ‘ബേര്‍ഡ് വാച്ചിങ്’ തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദര്‍ശനത്തിനെത്തിയ മത്സര ചിത്രങ്ങള്‍. ‘റോം’ മികച്ച പ്രേക്ഷക പ്രതികരണം നേടി. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘1956, മധ്യതിരുവിതാംകൂറും വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത ‘മ്യൂസിക്കല്‍ ചെയറുമായിരുന്നു പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങള്‍.
അന്തരിച്ച സംവിധയകാന്‍ കിം കി ഡുക്കിന്റെ ആദരസൂചകമായി ‘സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്‍ഡ് സ്പ്രിംഗ്’, എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. നടന്‍ ഇര്‍ഫാന്‍ ഖാന് ആദരം അര്‍പ്പിക്കുന്ന ‘ഖിസ്സ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്റ്റ്’, ഷാനവാസ് നരണിപ്പുഴയുടെ ‘കരി’ എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ ഓസ്‌കാര്‍ ജേതാവായ വസ്ത്രാലങ്കാരക ഭാനു അതയ്യക്ക് ആദരമായി ‘നാഗ്രിക്’ എന്നീ ചിത്രങ്ങളും, ഗിരീഷ് കാസറവള്ളിയുടെ ‘ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ’ എന്ന ചിത്രവും കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു
Post Your Comments