BollywoodGeneralLatest NewsMovie GossipsNEWS

ശരീരപ്രകൃതിയുടെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ട് ; തുറന്നുപറഞ്ഞ് ബോളിവുഡ് ഗായിക നേഹാ ഭാസിൻ

ബോഡിഷെയിമിങ്ങിന് ഇരയാക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറയുകയാണ് നേഹാ

സെലിബ്രിറ്റികളും അവരുടെ മക്കളും പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയാവാറുണ്ട്. ശീരര ഭാരം കൂടിയാലോ കുറഞ്ഞാലോ ഒക്കെ സോഷ്യൽ മീഡിയയിൽ പിന്നെ ട്രോളുകളാണ്. ഇപ്പോഴിതാ ബോഡിഷെയിമിങ്ങിന് ഇരയാക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് ഗായിക നേഹാ ഭാസിൻ .

പ്രശസ്ത പോപ് ഗ്രൂപ്പായ വിവായിലെ അംഗമായിരുന്ന നേഹ അവിടെയുള്ള കാലമെല്ലാം വണ്ണത്തിന്റെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടിരുന്നു എന്നു പറയുകയാണ്. ഇപ്പോള്‍ 65 കിലോഗ്രാം ആയി. ക്വാറന്റൈന്‍ കാലത്ത് വണ്ണം കൂടുകയായിരുന്നു. വണ്ണം എന്നത് മാറ്റാന്‍ കഴിയുന്ന സംഖ്യയാണ്, എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ കളിയാക്കുന്നത് വിദ്വേഷകരവും വിഷലിപ്തവുമാണെന്ന് നേഹ കുറിച്ചു.

മനുഷ്യ ശരീരങ്ങളെ അവയുടെ തനതായ രീതിയില്‍ സ്വീകരിക്കേണ്ട കാലമായിരിക്കുന്നു. സെക്‌സ് അപ്പീല്‍ എന്നത് ആകാരവടിവിലല്ല മറിച്ച് നിങ്ങളിലാണെന്നും നേഹ പറയുന്നു. പ്രശസ്ത നര്‍ത്തകി മാതാഹരിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നേഹയുടെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button