മുംബൈ : ബോളിവുഡ് താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മരിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപാണ് സന്ദീപ് ഫേസ്ബുക്കിൽ വീഡിയോ അപ്ലോഡ് ചെയ്തത്. ‘ കുറേ നാളുകൾക്ക് മുൻപ് തന്നെ താൻ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാൽ എല്ലാം ശരിയാകുമെന്ന് വിചാരിച്ചാണ് ഇതുവരെ പിടിച്ച് നിന്നത്. പക്ഷേ അവർ സമ്മതിച്ചില്ല. ഇനി എങ്ങോട്ടും പോകാനില്ല. ഇതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നുമറിയില്ല. പക്ഷേ ഇത്രയും നാൾ നരകത്തിലൂടെയാണ് താൻ കടന്ന് പോയത്,’ എന്നതായിരുന്നു സന്ദീപിന്റെ കുറിപ്പ്.
രണ്ട് ദിവസം മുൻപാണ് സന്ദീപ് നഹാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപിന്റെ ഭാര്യ കാഞ്ചന ശർമ്മയാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ഗോരെഗാവിലെ ആശുപത്രിയിൽ എത്തച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
Post Your Comments