
ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സച്ചിക്ക് ലഭിച്ചു. അയ്യപ്പനും കോശി എന്ന സിനിമയ്ക്കാണ് പുരസ്കാരം ലഭിച്ചത്. സിനിമയുടെ സംവിധാനവും സച്ചി തന്നെയായിരുന്നു.
2020 ജൂൺ മാസത്തിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് സച്ചിയുടെ മരണം. അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു നായകന്മാർ.
മികച്ച സഹനടിക്കുള്ള പുരസ്കാരം തമിഴ് വെബ് സീരീസായ ‘പാവൈ കതൈകൾ’ലെ പ്രകടനത്തിന് സായ് പല്ലവി കരസ്ഥമാക്കി. ‘സി യു സൂൺ’ സിനിമയ്ക്ക് മികച്ച എഡിറ്റർക്കുള്ള പുരസ്ക്കാരം മഹേഷ് നാരായണന് ലഭിച്ചു.
Post Your Comments