സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നത് ചർച്ചക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. കോൺഗ്രസിന്റെ മൃദു സ്വഭാവമാണ് കോൺഗ്രസിൽ അംഗത്വം സ്വീകരിക്കാൻ കാരണമായതെന്ന് പിഷാരടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘എനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണ്. കോമഡി ചെയ്യുന്നത് കൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല. കലയാണ് ഉപജീവന മാർഗം, രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണില്ല,’ എന്നും രമേഷ് പറഞ്ഞു.
അതേസമയം ഇത്തവണ മത്സരിക്കില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ധർമ്മജൻ മത്സരിക്കുകയാണെങ്കിൽ മുഖ്യ പ്രചാരകനാവും. അത് ധർമ്മജൻ മറ്റൊരു പാർട്ടിക്ക് വേണ്ടി നിന്നാലും ഞാനുണ്ടാകും, പിഷാരടി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോൺഗ്രസ് അത്യാവശ്യമാണ്. ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസുള്ളത് കൊണ്ടാണ്. മറ്റ് പാർട്ടികളെ സ്നേഹിക്കുന്ന ചിലർക്കെങ്കിലും എന്റെ നിലപാട് ദേഷ്യമുണ്ടാക്കിയേക്കും. അവനവന്റെ സുരക്ഷ വലിയ കാര്യമാണ്. നശിക്കാത്ത ഉൽപ്പന്നമൊന്നും ലോകത്തില്ല. അതുകൊണ്ട് കോൺഗ്രസ് എന്ന കപ്പൽ മുങ്ങാൻ പോകുന്നുവെന്ന വിലയിരുത്തലിൽ കാര്യമില്ല. നമുക്കെന്താണ് ഗ്യാരണ്ടിയെന്നും രമേഷ് ചോദിക്കുന്നു.
Post Your Comments