![](/movie/wp-content/uploads/2021/02/priyanka-6.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം ഇപ്പോൾ പങ്കുവെച്ച ഒരു അനുഭവമാണ് ശ്രദ്ധേയമാകുന്നത്. വിവാഹവസ്ത്രം മൂലമുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചാണ് പ്രിയങ്ക പ്രേക്ഷകരുമായി പങ്കുവെച്ചത്.
‘ദി കെയ്ല്‍ ആന്‍ഡ് ജാക്കി ഒ ഷോ’യില്‍ പങ്കെടുക്കവേയാണ് അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹ ദിനത്തേക്കുറിച്ച് പ്രിയങ്ക മനസ് തുറന്നത്.
വിവാഹദിനത്തില്‍ ധരിച്ചിരുന്ന ഗൗണും ശിരോവസ്ത്രത്തിനും വളരെയധികം ഭാരം കൂടുതലുണ്ടായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ ശിരോവസ്ത്രം ധരിക്കണമെന്ന ആഗ്രഹം പിന്നീട് കഴുത്തുവേദനയിലേക്ക് നയിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.
ശിരോവസ്ത്രത്തിന് 75 അടി നീളമുണ്ടായിരുന്നു. അത് ധരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം തനിക്ക് കഴുത്തുവേദനയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. 2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.
Post Your Comments