നടനും സംവിധായകനുമായി നാദിർഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷത്തിൽ തുടക്കം മുതൽ ദിലീപും കാവ്യയും മകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മീനാക്ഷി അതിസുന്ദരിയായിട്ടാണ് വിവാഹ വേദികളിൽ പങ്കെടുത്തത്. ഇപ്പോഴിതാ മീനാക്ഷിയെ ഒരുക്കിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്ത് ആൻഡ് സുജിത്ത്.
മെഹന്തി ആഘോഷത്തിനും വിവാഹസത്ക്കാരത്തിനും മീനാക്ഷിയെ ഒരുക്കിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞത്. ‘‘സന്തോഷവതിയായ രാജകുമായി ഇതാ മഞ്ഞയിൽ. നിന്നെ മെഹന്തി ചടങ്ങുകൾക്കായി ഒരുക്കാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ആ ആത്മവിശ്വാസം എപ്പോഴും അണിയൂ. അതു നിനക്ക് വളരെയധികം യോജിക്കുന്നുണ്ട്’’ – ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സജിത്ത് ആൻഡ് സുജിത്ത് കുറിച്ചു.
https://www.instagram.com/p/CLUO669g6T2/?utm_source=ig_web_copy_link
‘‘വ്യക്തിപ്രഭാവം എന്നത് മീനാക്ഷി ദിലീപിന്റെ ജീനുകളിലുണ്ട്. അത്രയും അഴകുള്ളതിനാൽ അവളെ ഒരുക്കുക എന്നത് ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു’’– റിസപ്ഷന് ഒരുക്കിയ ചിത്രങ്ങൾ പങ്കുവെച്ച് സജിത്ത് ആൻഡ് സുജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മെഹന്തി ആഘോഷത്തിന് മഞ്ഞ ഔട്ട്ഫിറ്റിലാണ് മീനാക്ഷി ഒരുങ്ങിയത്. 80 കളിലേതു പോലെ മുടിയിൽ റോസാപ്പൂവ് ചൂടിയാണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്.കൊച്ചിയിൽ ഫെബ്രുവരി 14ന് നടന്ന വിവാഹസത്കാരത്തിന് പിങ്ക് നിറത്തിലുള്ള ഗൗൺ ആണ് മീനാക്ഷി ധരിച്ചത്. .
നാദിർഷയുടെ ഇളയമകൾ ഖദീജയും വിവാഹ റിസപ്ഷന് ഒരുങ്ങാനായി സജിത്ത് ആൻഡ് സുജിത്തിന്റെ സലൂണില്‍ എത്തിയിരുന്നു. മീനാക്ഷിക്കും ഖദീജയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും ഇവർ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments