Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSSocial Media

അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി പരിഹസിച്ചു ; കിടിലൻ മേക്കോവറുമായി രേവതി സുരേഷ്

ചേച്ചിയുടെ മേക്കോവറിന് കീർത്തി സുരേഷും അഭിനന്ദനവുമായി എത്തി

സെലിബ്രിറ്റികളും അവരുടെ മക്കളും പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയാവാറുണ്ട്. ശീരര ഭാരം കൂടിയാലോ കുറഞ്ഞാലോ ഒക്കെ സോഷ്യൽ മീഡിയയിൽ പിന്നെ ട്രോളുകളാണ്. നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷിനും ഇതേ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്.

ശരീര ഭാരത്തിന്റെ പേരിലാണ് രേവതിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ പരിഹസിച്ചവർക്കുള്ള മറുപടിയായി കിടിലൻ മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രേവതി. ശരീര ഭാരം കുറച്ചത് എങ്ങനെ എന്നതിനെക്കുറിച്ചും അതിലേക്കുളള തന്റെ യാത്രയെക്കുറിച്ചും വിശദീകരിക്കുകയാണ് രേവതി. തന്റെ പഴയ ചിത്രവും ഇപ്പോഴുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു രേവതിയുടെ കുറിപ്പ്.

ചേച്ചിയുടെ മേക്കോവറിന് കീർത്തി സുരേഷും അഭിനന്ദനവുമായി എത്തി. ചേച്ചിയുടെ കഠിനാധ്വാനത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും കീർത്തി കുറിച്ചു.

https://www.instagram.com/p/CLRrF-6p1d2/?utm_source=ig_web_copy_link

‘‘എന്റെ ജീവിതകാലം മുഴുവൻ ശരീരഭാരം നിയന്ത്രിക്കുന്നതിനുവേണ്ടി ഞാൻ കഷ്ടപ്പെട്ടു. എന്റെ ശരീരഭാരത്തെ അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി എന്നെ പലരും പരിഹസിച്ചു. കൗമാരപ്രായത്തിൽ എന്റെ ശരീരത്തിൽ ആത്മവിശ്വാസം തോന്നിയിട്ടില്ല. ഞാൻ ഇങ്ങനെയാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു, അവരെപ്പോലെ കാണാൻ അത്ര ഭംഗിയല്ല. ഞാൻ സാധാരണക്കാരെപ്പോലെ അല്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും എനിക്ക് എല്ലായ്പ്പോഴും തോന്നി. പലരും എന്നെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു’.–രേവതി പറയുന്നു.

‘എന്റെ ഭർത്താവ് എന്നെ പ്രൊപ്പോസ് ചെയ്തപ്പോഴും എന്നിലെന്താണ് അദ്ദേഹം കണ്ടതെന്ന് ഞാൻ അതിശയിച്ചു. ഫ്രീയായി ഉപദേശിക്കുന്നതിനും കമന്റുകൾ പാസ് ചെയ്യുന്നതിനും, അവരുടെ ഡയറ്റ് പ്ലാനുകൾ പോലും പറഞ്ഞുതരാനും ആളുകൾക്ക് ഒരു പ്രശ്നവുമില്ല. അപരിചിതർ പോലും ശരീര ഭാരം കുറയ്ക്കാൻ ഇങ്ങനെ ചെയ്യാമെന്ന് എന്നോട് പറയാറുണ്ട്.’

‘ഒരു സ്ത്രീ എന്റെ സഹോദരിയും അമ്മയും എത്ര സുന്ദരിമാരാണെന്ന് എന്നോട് പറഞ്ഞു, അവരുടെ വാക്കുകൾക്ക് ഞാൻ അന്ന് നന്ദി പറഞ്ഞു. എനിക്ക് എന്താണ് പറ്റിയതെന്ന് അവരെന്നോട് ചോദിച്ചു. ഞാൻ എങ്ങനെയാണെന്നതിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ എന്റെ ലുക്കിനെക്കുറിച്ച് നിരന്തരം ജഡ്ജ് ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല.’

‘എനിക്ക് എന്താണ് കുഴപ്പമെന്ന് ചിന്തിച്ച് മണിക്കൂറുകൾ കണ്ണാടിക്കു മുന്നിൽ ഞാൻ ചെലവിട്ടു. എന്തുകൊണ്ടാണ് എന്നിലെ സൗന്ദര്യത്തെ എനിക്ക് തിരിച്ചറിയാനാവാത്തത്?. ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തു. പക്ഷേ ജോലിയും ഉത്തരവാദിത്തവും മൂലം ഞാൻ തിരക്കിലായി. ഞാൻ സുന്ദരിയാണെന്ന് എനിക്കൊരിക്കലും തോന്നിയിരുന്നില്ല.’

‘പക്ഷേ എന്റെ സഹോദരി എപ്പോഴും ഇത്തരം പരിഹാസങ്ങളിൽനിന്നും എന്നെ സംരക്ഷിച്ചിരുന്നു. അവളെക്കാളും ഞാനാണ് സുന്ദരിയെന്ന് അവളുടെ സുഹൃത്തുക്കൾ പറയാറുണ്ടെന്ന് എന്നോട് പറഞ്ഞു. അവളുടെ തമാശ കേട്ട് ഞാനും ചിരിക്കും. താൻ കണ്ടതിൽവച്ച് വളരെ കഴിവുളളതും ശക്തയും സുന്ദരിയുമായ പെൺകുട്ടിയാണ് ഞാനെന്ന് അമ്മ പറയും.’

‘എന്റെ ഭർത്താവും ഇതേ വാക്കുകൾ പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. എന്നാൽ എനിക്കെന്തോ കുഴപ്പമുണ്ടെന്നു തന്നെ വർഷങ്ങളോളം ഞാൻ വിശ്വസിച്ചു. പക്ഷേ താരാ ആന്റി ഈ ചട്ടക്കൂടിൽനിന്നും എന്നെ പുറത്തേക്ക് കൊണ്ടുവന്നു. എന്റെ യോഗ ഗുരുവായ താര സുദർശൻ എന്നിൽ ആത്മവിശ്വാസമുണ്ടാക്കി. എന്റെ ഉളളിലെ ശക്തി എന്തെന്ന് എനിക്ക് കാണിച്ചു തന്നു, എന്നിലെ നല്ല വശങ്ങൾ ചൂണ്ടിക്കാണിച്ചു, ഞാൻ സുന്ദരിയാണെന്ന് അവസാനം അവർ എന്നെ വിശ്വസിപ്പിച്ചു. അതിന് എനിക്ക് മറ്റാരുടെയും സമ്മതപത്രം വേണ്ട. ആദ്യമായി ഞാൻ 20 ലധികം കിലോ ശരീരഭാരം കുറച്ചതിന്റെ മുഴുവൻ ക്രൈഡിറ്റും എന്റെ യോഗ ആചാര്യയും ഗുരുവുമായ താര സുദർശന് സമർപ്പിക്കുന്നു’.’–രേവതി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button