കൊച്ചി: ഷാജി എന്‍ കരുണിനെ ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന് അക്കാദമി ചെയര്മാന് കമല്‍. പ്രചരിക്കുന്നത് തെറ്റായ വർത്തയാണെന്നും കമൽ വ്യക്തമാക്കി. ചില വ്യക്തികളോടുള്ള പ്രശ്നത്തിന്റെ പേരില്‍ അക്കാദമിയോട് സഹകരിക്കാത്തത് ശരിയല്ലെന്നും ഷാജി എന്‍ കരുണിന് ആറ് തവണ മെയില്‍ അയച്ചുവെന്നും കമല്‍ പറഞ്ഞു.
ഉദ്ഘാടന ദിവസം പോലും ഞാന്‍ അദ്ദേഹത്തെ ആറോളം തവണ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഓര്മ പിശകാണെങ്കില്‍ എനിക്ക് യാതൊന്നും പറയാനില്ല. അദ്ദേഹത്തിന് എന്തെങ്കിലും തരത്തില്‍ വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് പറയാന്‍ പോലും തയ്യാറാണെന്നും കമല്‍ പറഞ്ഞു.
Post Your Comments