FestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്കെയിൽ നിറ സാന്നിധ്യമായി ട്രാൻസ്ജെൻഡേഴ്സ്

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ് മേളയുടെ ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നത്

കൊച്ചി: രണ്ടാംഘട്ട രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിൽ ആരംഭിച്ചു. ഇത്തവണ നിരവധി മാറ്റങ്ങളോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിരവധി ട്രാൻസ്ജെൻഡറുകൾ മേളയിൽ എത്തിച്ചേർന്നിട്ടുണ്ട്.

ലിംഗ നിക്ഷ്പക്ഷ ശുചിമുറികളുള്‍പ്പടെയുള്ള സംവിധാനങ്ങളാണ് മേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മേളയുടെ അവതാരക സംഘത്തിലും ഇവരുടെ സാന്നിധ്യമുണ്ട്. നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ് മേളയുടെ ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നത്.

2016 ലാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പാസ് അനുവദിക്കുന്നത്. മഞ്ജു വാര്യരില്‍ നിന്നും ആദ്യത്തെ പാസ് കൈപ്പറ്റിയ ശീതള്‍ ശ്യാം തന്നെയാണ് ഇവിടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം നടപടികള്‍ തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണെന്നു ശീതള്‍ ശ്യാം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button