ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന പ്രശസ്തമായ സാഹിത്യ കൃതിയോട് ചില യോജിപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ അത് സിനിമയാക്കാന്‍ വേണ്ടി വന്നവരോട് താന്‍ നോ പറയുകയാണ് ഉണ്ടായതെന്നും പക്ഷേ ഇപ്പോള്‍ സംവിധായകന് വേണു ചെയ്യുന്ന രാച്ചിയമ്മയോട് താന്‍ സഹകരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമയില്‍ അഭിനയിച്ച അനുഭവത്തെക്കുറിച്ചും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പാര്‍വതി തിരുവോത്ത് പങ്കുവയ്ക്കുന്നു.
“മുന്‍പ് ‘രാച്ചിയമ്മ’ ഒരു ഫീച്ചര്‍ ഫിലിം ആയി ചെയ്യാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അന്നവരെന്നെ സമീപിച്ചപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ വേണു സാര്‍ അതൊരു ഷോട്ട് ഫിലിമായാണ് ചെയ്തത്. വേണു സാര്‍ വിളിച്ചപ്പോഴും ഞാന്‍ പറഞ്ഞു എനിക്കതില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത ചില വശങ്ങളുണ്ടെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്നതിനുപരി നമ്മുടെ ആവിഷ്കാരമായിരിക്കുമെന്ന് അപ്പോഴാണ് ഞാനതിന് തയ്യാറായത്”.
“ലിജോ ജോസ് പെല്ലിശ്ശേരിയുടെ രണ്ടാമത് സിനിമയായ സിറ്റി ഓഫ് ഗോഡില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അന്ന് ആ സിനിമയ്ക്ക് വേണ്ടി ലിജോ അനുഭവിച്ച സ്ട്രഗിള്‍ നേരില്‍ കണ്ടതാണ്. ഞങ്ങള്‍ക്കൊക്കെ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്ന സിനിമയായിരുന്നു അത്. നിലവിലുണ്ടായിരുന്ന രീതിയേയും കാഴ്ച ശീലങ്ങളെയും മാറ്റിമറിച്ച് പുതിയ സംവേദന ക്ഷമത സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നു ലിജോ”.
Post Your Comments