മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ കവിതകളുടെയും വരച്ച ചിത്രങ്ങളുടെയും സമാഹാരമാണ് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകം. ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ പ്രകാശനം ചെയ്ത പുസ്തകത്തിന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ വിസ്മയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.
“എന്റെ ഓർമകളിൽ മായയെ കുറിച്ചുള്ള ആദ്യത്തെ ഓർമ, ചെന്നൈയിലെ താജ് ഹോട്ടലിൽ വെച്ചു നടന്ന അവളുടെ ആദ്യത്തെ പിറന്നാൾ പാർട്ടിയാണ്. അതൊരു വലിയ പാർട്ടിയായിരുന്നു, മായയുടെ അച്ഛനുമമ്മയും സമ്മാനിച്ച മനോഹരമായ ഗോൾഡൻ ഉടുപ്പിൽ അതിസുന്ദരിയായിരുന്നു അവൾ. രാത്രി കടന്നുപോകവേ പിറന്നാൾ കുട്ടിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു, അവൾ ഉറങ്ങിയെന്ന്. ആ വലിയ പാർട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്.”
“ഇന്നവൾ വളർന്ന് വലുതായിരിക്കുന്നു, അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ കവിതകൾ, ചിന്തകൾ, ഡൂഡിൽ, ആർട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസ്സിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് സമ്മാനിക്കും.”
“എല്ലാ ആശംസകളും മായാ… പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും. ഒരുപാട് സ്നേഹത്തോടെ ചാലു ചേട്ടൻ,” ദുൽഖർ കുറിച്ചു.
“ഈ പുസ്തകത്തിന്റെ സക്സസ് പാർട്ടിയിക്ക് ഇടയിൽ എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത്,” എന്നും ദുൽഖർ കുറിക്കുന്നു.
Post Your Comments