മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയയുടെ പുസ്തകമായ “ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്” പുറത്തിറങ്ങിയ നിമിഷത്തില്‍ വിസ്മയയ്ക്ക് ആശംസയര്പ്പിച്ചുക്കൊണ്ട് കുട്ടിക്കാലത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താര പുത്രനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. വിസ്മയയുടെ ഒന്നാം പിറന്നാള്‍ ആഘോഷവേളയിലുണ്ടായ സംഭവമാണ് ദുല്‍ഖര്‍ ഓര്‍ത്തെടുത്ത് ഫെയ്സ്‌ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.
Read Also: ഐഎഫ്കെയിൽ നിറ സാന്നിധ്യമായി ട്രാൻസ്ജെൻഡേഴ്സ്
“ചെന്നൈയിലെ താജ് കോറമണ്ടലില് മായയുടെ (വിസ്മയ മോഹൻലാൽ) ആദ്യ പിന്നറാള് ദിനമായിരുന്നു അന്ന്. അച്ഛനും അമ്മയും അവള്‍ക്കായി ഗംഭീരപാര്ട്ടിയാണ് സംഘടിപ്പിച്ചിരുന്നത്. ഏറെ മനോഹരമായ സ്വര്‍ണ നിറത്തിലുളള ഒരു വസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്. പക്ഷേ, ആഘോഷങ്ങള്‍ ആരംഭിച്ചപ്പോള്‍ മായയെ കാണാനില്ല. തിരക്കിയപ്പോള്‍ അവള്‍ ഉറങ്ങിപ്പോയെന്ന് അമ്മ പറഞ്ഞു. പിറന്നാളുകാരി ഉറങ്ങിപ്പോയ പാര്‍ട്ടി എന്നനിലയില്‍ ഞാന്‍ എപ്പോഴും അതോര്‍ക്കും.
Read Also: ഐഎഫ്എഫ്കെ ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
https://www.facebook.com/DQSalmaan/posts/3165122610256862
ഇപ്പോള്‍ എല്ലാവരും വളര്‍ന്നു. അവര്‍ സ്വന്തം വഴികള്‍ തിരഞ്ഞെടുത്തുകഴിഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ഉറങ്ങിയ കുട്ടി ഇന്നൊരു എഴുത്തുകാരിയാണ്. ചിന്തകളും കവിതകളും കുത്തിക്കുറിക്കലുകളുമാണ് പുസ്തകത്തിലുളളത്. അവളുടെ ചിന്തകളെയും കാഴ്പ്പാടുകളെയും ജീവിതാനുഭവങ്ങളെക്കുറിച്ചും അത്ഭുതകരമായ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ആ പുസ്തകം. അത് എന്‍റെ ഏറ്റവും പ്രിയങ്കരങ്ങളിലൊന്നാണ്. നിനക്ക് എന്‍റെ എല്ലാവിധ ആശംസകളും… ആദ്യ പുസ്തകത്തിന്‍റെ വിജയത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പാര്‍ട്ടിയില്‍ ദയവായി നേരത്തെ ഉറങ്ങരുത്” – ദുല്‍ഖറിന്‍റെ നർമ്മം ചാലിച്ച കുറിപ്പിൽ പറയുന്നു.
Post Your Comments