ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ നായകനായി എത്തുന്നത് നടന്‍ സിജു വില്‍സൺ ആണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരായിയാണ് ചിത്രത്തില്‍ സിജു എത്തുന്നത്.
Read Also: സ്ത്രീശാക്തീകരണ പദ്ധതിയുമായി അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ
ഇതിനു മുമ്പ് പത്തൊമ്പതാം നൂറ്റാണ്ടിലെ നായകനെ വെളിപ്പെടുത്തി കൊണ്ട് എല്ലാവരെയും ഞെട്ടിച്ച സംവിധായകന്‍ വിനയന്‍ ഇപ്പോള്‍ പുതിയ പോസ്റ്ററിലൂടെ നായികയേയും വെളിപ്പെടുത്തിയിരിക്കുകയാണ്. പോസ്റ്ററിനോടൊപ്പം വിനയൻ പങ്കുവെച്ച കുറിപ്പ്:
Read Also: ശരീരപ്രകൃതിയുടെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ട് ; തുറന്നുപറഞ്ഞ് ബോളിവുഡ് ഗായിക നേഹാ ഭാസിൻ
“പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹൃത്തുക്കളെ അറിയിക്കട്ടെ.. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേയ്ക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്… ചിത്രത്തിൻെറ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു… നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം…”
https://www.facebook.com/directorvinayan/posts/2811779199071851
Post Your Comments