BollywoodGeneralLatest NewsNEWSSocial MediaVideos

അച്ഛന്റെ വിവാഹത്തിന് പ്ലക്കാർഡുമായി മകൾ ; ദിയ മിർസയുടെ വിവാഹ ചിത്രം വൈറലാകുന്നു

വൈഭവിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് സമൈറ

ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹമായിരുന്നു തിങ്കളാഴ്ച. വ്യവസായിയായ വൈഭവ് രേഖിയെയാണ് ദിയ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ വിവാഹ വേദിയിലേക്ക് വധുവിനെ ആനയിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പൂക്കൾ കൊണ്ടലങ്കരിച്ച പന്തലിന് താഴേ നടന്നു വരുന്ന ദിയയ്ക്ക് അകമ്പടിയേകുന്നത് ഒരു പെൺകുട്ടിയാണ്.

https://www.instagram.com/p/CLURGDjHsLU/?utm_source=ig_web_copy_link

ദിയയുടെ വരൻ വൈഭവിന്റെ മകൾ സമൈറ രേഖിയെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. ‘പപ്പയുടെ പെൺകുട്ടികൾ’ എന്നെഴുതിയ പ്ലക്കാർഡുമേന്തി വധുവിനെ വേദിയിലേക്ക് ആനയിക്കുകയാണ് സമൈറ. വൈഭവിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് സമൈറ. യോ​ഗ ഇൻസ്ട്രക്ടറായ സുനൈനയാണ് വൈഭവിന്റെ ആദ്യ ഭാര്യ. ദിയയുടെയും രണ്ടാം വിവാഹമാണിത്.

 

shortlink

Related Articles

Post Your Comments


Back to top button