
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹം. വ്യവസായിയായ വൈഭവ് രേഖിയാണ് വരൻ. ദിയയുടെ വിവാഹ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വളരെ ലളിതമായി നടത്തിയ ദിയയുടെ വിവാഹ ചടങ്ങുകൾക്ക് കാര്‍മികത്വം വഹിച്ചത് പ്രായമായ ഒരു സ്ത്രീയാണ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
https://www.instagram.com/p/CLWFzr2D_bb/?utm_source=ig_web_copy_link
പൊതുവെ പുരുഷന്മാരാണ് വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാറ്. അതിനൊരു അപവാദമായിരിക്കുകയാണ് ദിയയുടെ വിവാഹം. ഒട്ടനവധിയാളുകളാണ് ദിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീപക്ഷവാദിയായ ദിയയുടെ വിവാഹ ചടങ്ങ് അവരുടെ നിലപാടുകള്‍ക്ക് കുറച്ച് കൂടി നിറം പകര്‍ന്നുവെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇതിന്റെ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments