കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് കോൺഗ്രസ്. ഹൈബി ഈഡന്‍ എം പി ഉള്‍പ്പെടെയുള്ളവര്‍ മേള ബഹിഷ്‌കരിച്ചായിരുന്നു പ്രതിഷേധം അറിയിച്ചത്. സംഘാടക സമിതി സലിം കുമാറിനെ അപമാനിച്ചുവെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
കൊച്ചിയില്‍ ഇന്ന് ആരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതറിയിച്ച് സലിംകുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലീംകുമാര്‍ പറഞ്ഞു.
പ്രായത്തിന്റെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. ഇവര്‍ക്ക് താനുമായി രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമേയുള്ളൂ. ഇത് വിഷയം രാഷ്ട്രീയമാണെന്നും സലീം കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നേതാക്കളടക്കം ഒട്ടേറെ പേരാണ് സലിം കുമാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.
Leave a Comment