
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവർക്കും ഒരു മകളാണുള്ളത്. പതുവേദികളിൽ അധികം ആരാധ്യ ബച്ചനെ പങ്കെടുപ്പിക്കാറില്ലെങ്കിലും. ആരാധ്യയ്ക്കും നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ നേരിട്ട സെലിബ്രിറ്റി അമ്മയും മകളും കൂടിയാണ് ഐശ്വര്യയും ആരാധ്യയും.
പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴോ പൊതുവിടങ്ങളിൽ ചെല്ലുമ്പോഴോ മകളുടെ കൈകളിൽ മുറുകെപ്പിടിക്കാറുണ്ട് ഐശ്വര്യ. ഇത് തന്നെയാണ് പലപ്പോഴും വിമർശനത്തിനിടയാക്കുന്നതും. ഇപ്പോഴിതാ ഐശ്വര്യയുടെയും മകളുടെയും മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവന്റെ ചിത്രീകരണത്തിനായി ചെന്നൈയിലായിരുന്ന ഐശ്വര്യയും കുടുംബവും കഴിഞ്ഞ ദിവസമാണ് മുംബൈയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ നിന്നും പകർത്തിയ ഐശ്വര്യയുടെയും മകളുടെയും അഭിഷേകിന്റെയും ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് വീണ്ടും താരത്തിന് നേരെ വിമർശനമുയർന്നത്.
ആരാധ്യയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഐശ്വര്യ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയത്. ഏത് പ്രായത്തിലാണ് മകളുടെ കൈവിടാൻ ഐശ്വര്യ തയ്യാറാവുക എന്നതാണ് തങ്ങളെ അത്ഭുതപ്പെടുത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Post Your Comments