ഒരു കാലത്തെ ടെലിവിഷന്‍ രംഗത്തെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു നടി ശ്രീകല ശശിധരന്‍. ഏഷ്യനെറ്റ് അടക്കമുള്ള മിക്ക ഹിറ്റ് ടെലിവിഷന്‍ സീരിയലുകളിലും നായികയായി തിളങ്ങിയ ശ്രീകല തന്റെ വിശേഷങ്ങളുമായി ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഇപ്പോഴും അഭിനയ മോഹമുള്ള തനിക്ക് ഒരുപാടു നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ശ്രീകല.
“എനിക്ക് സീരിയല്‍ മിസ് ചെയ്യുന്നുണ്ട്. ഒരുപാട് പേര്‍ മെസേജ് അയക്കും എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലേ എന്നൊക്കെ… തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഒന്നര വര്‍ഷം മുന്‍പാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ടു ഇവിടെ തന്നെ തുടരേണ്ടി വന്നു. ഇവിടെ വന്നശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക് ഒന്നും ഏറ്റെടുത്തില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും, ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറേക്കാലം നാട്ടില്‍ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും, അഭിനയത്തില്‍ നിന്ന് അവധി എടുത്തതും”. നടി ശ്രീകല പറയുന്നു.
Post Your Comments