‘സാക്ക് സ്‌നൈഡറുടെ ജസ്റ്റിസ് ലീഗ്’; ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

2017ലായിരുന്നു ജസ്റ്റിസ് ലീഗിന്റെ ഒന്നാം പതിപ്പ് പുറത്തിറങ്ങിയത്

‘സാക്ക് സ്‌നൈഡറുടെ ജസ്റ്റിസ് ലീഗ്’ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബാറ്റ്മാന്‍ vs സൂപ്പര്‍മാന്‍: ഡോണ്‍ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിന്റെ ബാക്കിപത്രമായാണ് പുതിയ ചിത്രം എത്തുന്നത്.

പുതുയുഗ സൂപ്പര്‍ഹീറോസായ ഫ്ലാഷ്, സൈബോര്‍ഡ്, അക്വമാന്‍ എന്നിവരെ സംഘത്തില്‍ ചേര്‍ത്ത് വണ്ടര്‍ വുമണ്‍, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍ എന്നിവര്‍ ലോകത്തെ രക്ഷിക്കാനൊരുങ്ങുന്നതാണ് ട്രയിലറിലൂടെ വ്യക്തമാകുന്നത്.

എച്ച്.ബി.ഒ മാക്സിലൂടെ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 18നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍മാനായി ഹെന്റി കവില്‍, ബാറ്റ്മാനായി ബെന്‍ അഫ്ലെക് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കും. 500 കോടി രൂപയിലധികമാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് വിവരങ്ങള്‍. 2017ലായിരുന്നു ജസ്റ്റിസ് ലീഗിന്റെ ഒന്നാം പതിപ്പ് പുറത്തിറങ്ങിയത്.

Share
Leave a Comment