GeneralLatest NewsMollywoodNEWSSocial Media

വിസ്‍മയയുടെ പുസ്തകത്തിൽ തെറ്റുകൾ ; ക്ഷമ ചോദിച്ച് താരപുത്രി

തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, വിസ്‍മയ

കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാലിൻറെ മകൾ വിസ്‍മയ മോഹൻലാൽ താൻ എഴുതിയ പുസ്തകം പുറത്തിറക്കിയത്. മോഹൻലാലും നടനും സഹോദരനുമായ പ്രണവും വിസ്മയ്ക്ക് ആശംസ അറിയിച്ച് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങിയ പുസ്‍കത്തിന്റെ ഇ ബുക്കില്‍ തെറ്റുകളുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വിസ്‍മയ മോഹൻലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെറ്റ് ഉടൻ തിരുത്തുമെന്നും, ബുക്ക് വാങ്ങിയവരോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും വിസ്മയ പറഞ്ഞു.

”ഇ ബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ ഔട്ട് മാറിപോയി. അത് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്‍ഡേറ്റ് ചെയ്‍ത ബുക്ക് നിങ്ങള്‍ക്കും കിട്ടുമെന്നാണ് വിസ്‍മയ മോഹൻലാല്‍ പറഞ്ഞത്”.

 

shortlink

Related Articles

Post Your Comments


Back to top button