
ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരങ്ങളാണ് ഡെയ്നും മീനാക്ഷിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടയിലായി ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡെയ്‌നും മീനാക്ഷിയും.
ഡേവിസുമായി പ്രണയത്തിലല്ലെന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും പറഞ്ഞിരിക്കുകയാണ് മീനാക്ഷി രവീന്ദ്രൻ. ഇരുവരും നടത്തുന്ന ഉടൻ പണത്തിന്റെ 200ാം എപ്പിസോഡിലാണ് പ്രണയത്തിലെന്ന പ്രചാരണങ്ങൾ തള്ളിയത്.
തന്റെ ആത്മാർഥ സുഹൃത്തുക്കളില്‍ ഒരാളാണ് ഡെയ്ൻ. ഞങ്ങൾ തമ്മിൽ മറ്റൊന്നുമില്ല. പ്രേക്ഷകർ ഹൃദയംകൊണ്ടു സ്വീകരിച്ച കഥാപാത്രങ്ങളാണ് ഉടൻ പണം 3.0 യുടെ വേദിയിൽ ചെയ്തിട്ടുള്ളത്. ആ കഥാപാത്ര ജോഡികളോടുള്ള ഇഷ്ടമായിരിക്കും പ്രേക്ഷകർക്ക് അങ്ങനെ തോന്നാൻ കാരണമായിട്ടുണ്ടാകുകയെന്നും മീനാക്ഷി പറഞ്ഞു. എന്റെ നല്ല സുഹൃത്താണ് മീനാക്ഷി എന്നായിരുന്നു ഡെയ്നിന്റെ മറുപടി.
Post Your Comments