പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ശില്പ ഷെട്ടി. എത്ര തിരക്കിലും ഭർത്താവിനും മക്കൾക്കുമൊപ്പം സമയം കണ്ടെത്താറുള്ള നടി സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മകൾ സമിഷ തന്നെ മമ്മ എന്ന് വിളിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് ശിൽപ്പ.
ഫെബ്രുവരി 15ന് സമിഷയ്ക്ക് ഒരു വയസ്സ് തികഞ്ഞു. ഈ വേളയിൽ മകളുടെ രസകരമായ വീഡിയോ ശില്പ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിലത്തു വിരിച്ച പല വർണങ്ങളിലുള്ള പരവതാനിയിൽ മുട്ടിൽ ഇഴയുകയാണ് സമിഷ. പിന്നിൽ നിന്നും ‘സമിഷ ആരുടെ വാവയാണ്?’ എന്ന ചോദ്യം കേൾക്കുന്നതും മമ്മ എന്ന് ഉത്തരം പറയുന്നത് കേൾക്കാം. ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
https://www.instagram.com/p/CLTHaACh3so/?utm_source=ig_web_copy_link
മകൾ കൈക്കുഞ്ഞായിരുന്നത് മുതലുള്ള ചിത്രങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മകളുടെ ‘മമ്മ’ എന്ന വിളി തനിക്ക് ലഭിച്ച സമ്മാനം എന്ന് കുറിച്ചുകൊണ്ടാണ് ശിൽപ്പ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments