
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഷംന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ”സുന്ദരി”. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
വിവാഹശേഷം സുന്ദരി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളും അവരുടെ പ്രതികാരവുമാണ് ചിത്രം പറയുന്നത്. കല്യാൺജി ഗൊഗനയാണ് ചിത്രത്തിന്റെ സംവിധാനം. നിര്‍മാണം റിസ്വാൻ. സംഗീതം സുരേഷ്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.
Post Your Comments