
നടന് സന്ദീപ് നഹറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം ഏറ്റുവാങ്ങിയത്. ജീവിതം അവസാനിപ്പിക്കുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സന്ദീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്തരിച്ച നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ “എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി”, അക്ഷയ് കുമാറിന്റെ “കേസരി” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സന്ദീപ് നഹര്‍.
Read Also: പൃഥ്വിയുടെ ടീഷർട്ടിന്റെ വില അന്വേഷിച്ച് ആരാധകർ
ഭാര്യ കാഞ്ചനെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ള സന്ദീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ കുറിപ്പ് ഇപ്പോള്‍ താരത്തിന്റെ പേജില്‍ ലഭ്യമല്ല. ബോളിവുഡ് ലോബികളുടെ ഇടപെടലിനെ തുര്‍ന്ന് അവസരം നഷ്ടപ്പെടുന്നതിനെ കുറിച്ചും വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
Read Also: ഡെയ്നും മീനാക്ഷിയും തമ്മിൽ പ്രണയത്തിലോ ? വെളിപ്പെടുത്തലുമായി താരങ്ങൾ
സന്ദീപിന്റെ ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റില്‍ നിന്ന്: ”പല പ്രശ്നങ്ങളെയും തരണം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഈ ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്. ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്ന് എനിക്കറിയാം പക്ഷെ ഇങ്ങനെ ജീവിക്കുന്നതിനും എന്ത് അര്‍ത്ഥമാണുള്ളത്. എന്റെ ഭാര്യ കാഞ്ചന് ശര്‍മ്മയും അവരുടെ അമ്മ വിനു ശര്‍മ്മയും എന്നെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല, അതിന് അവര്‍ ശ്രമിച്ചിട്ടുമില്ല. എന്റെയും ഭാര്യയുടെയും വ്യക്തിത്വം വളരെ വ്യത്യസ്തമാണ്. അത് ഒരിക്കലും ചേര്‍ന്നുപോകില്ല.
Read Also: കളർഫുൾ ആക്കിയാലോ എന്ന് മമ്മൂട്ടി ചോദിച്ചു ; ബെല്ലാരി രാജയുടെ കോസ്റ്റ്യൂമിനെക്കുറിച്ച് ഡിസൈനർ
എന്നും വഴക്കാണ്, രാവിലെയും വൈകിട്ടും വഴക്കു തന്നെ, ഇനി എനിക്കിത് സഹിക്കാന്‍ കഴിയില്ല. ഇതില്‍ കാഞ്ചന് ഒരു തെറ്റും ചെയ്തിട്ടില്ല, കാരണം അവളുടെ സ്വഭാവം അങ്ങനെയാണ്. അവള്‍ക്ക് എല്ലാം സാധാരണമായി തോന്നും പക്ഷെ എനിക്ക് ഒന്നും അങ്ങനെയല്ല. മുംബൈയില്‍ ഞാന്‍ വളരെ വര്‍ഷങ്ങളായുണ്ട്. ഒരുപാട് മോശം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തകര്‍ന്നിട്ടില്ല”.
Post Your Comments