സമൂഹമാധ്യമങ്ങളിൽ സിനിമാ താരങ്ങൾ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് ആവേശമാണ്. അവരുടെ ലുക്കും അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളിലെ ടീ ഷർട്ടിന്റെ വിലയാണ് ചർച്ചയാകുന്നത്.
നടൻ നാദിർഷയുടെ മകളുടെ വിവാഹസത്കാരത്തിന് എത്തിയപ്പോൾ പൃഥ്വി അണിഞ്ഞ ടീഷർട്ടിന്റെ വിലയും ബ്രാൻഡുമൊക്കെ കണ്ടെത്തിയിരിക്കുകയാണ് ചിലർ. ബർബറി ഇംഗ്ലണ്ടിന്റെ ലോഗോ ടേപ്പ് പോളോ ഷർട്ട് ആണ് പൃഥ്വി അണിഞ്ഞതെന്നാണ് ഇവരുടെ കണ്ടെത്തൽ. 44,000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
https://www.instagram.com/p/CLTROdrgGSB/?utm_source=ig_web_copy_link
അടുത്തിടെ മമ്മൂട്ടി ധരിച്ച ഒരു വാച്ചിന്റെ പിറകെയായിരുന്നു സോഷ്യൽ മീഡിയയുടെ അന്വേഷണം. ജർമൻ കമ്പനിയായ ‘അലാങ്കെ എൻ സൂന’ (A. Lange & Söhne)യുടെ വാച്ചാണ് മമ്മൂട്ടി അണിഞ്ഞതെന്നും വാച്ചിന് 50 ലക്ഷം രൂപയാണ് വിലയെന്നുമായിരുന്നു കണ്ടെത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Post Your Comments