
പ്രേഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. സോഷ്യൽ വളരെ സജീവമായ താരം തന്റെ ഗർഭകാല വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഒരു ചടങ്ങിന് ഇടയിൽ സദസ്സിലിരുന്ന് പാട്ടിന് അനുസരിച്ച് ശ്രീനിഷിന്റെ അമ്മയ്ക്കൊപ്പം താളം പിടിക്കുകയാണ് പേളി. കൈകൾ കൊണ്ട് പേളി നൃത്തം ചെയ്യുന്ന പോലെ അമ്മയും താളം പിടിക്കുന്നത് വീഡിയോയിൽ കാണാം.
https://www.instagram.com/p/CLT7jU4JVQb/?utm_source=ig_web_copy_link
“നിങ്ങളുടെ അമ്മയും ഭാര്യയും ഒന്നിച്ച് മ്യൂസിക് ആസ്വദിക്കുന്നത് കാണുമ്പോൾ…. വിലമതിക്കാനാവാത്തത്.” എന്ന് കുറിച്ചുകൊണ്ടാണ് ശ്രീനിഷ് വീഡിയോ പങ്കുവെച്ചത്.
Post Your Comments