കൈരളി, ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടനം 18 ന്

ആറു കോടിയോളം രൂപ ചെലവിലാണ് നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയായത്

നവീകരിച്ച കോഴിക്കോട്ടെ കൈരളി, ശ്രീ തിയറ്ററുകള്‍ വ്യാഴാഴ്ച മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം നാലുമണിക്കാണ് ചടങ്ങ്. സര്‍ പ്രൊജക്ടര്‍ ഉള്‍പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആറു കോടിയോളം രൂപ ചെലവിലാണ് നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയായത്.

ഡോ. എം. കെ മുനീര്‍ എം. എല്‍. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍, എം.പിമാരായ എം. കെ രാഘവന്‍, എളമരം കരീം, എം. വി ശ്രേയാംസ് കുമാര്‍, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരും എം. ടി. വാസുദേവന്‍ നായര്‍, പി .വി. ഗംഗാധരന്‍, സംവിധായകരായ ടി. ഹരിഹരന്‍, രഞ്ജിത്ത് തുടങ്ങിയവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മനോജ് കാന, ചലച്ചിത്ര പ്രവര്‍ത്തകര്‍, കൈരളി, ശ്രീ തിയേറ്ററുകളില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ എന്നിവരെ ആദരിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ. എ. എസും കെ. എസ്. എഫ്. ഡി. സി മാനേജിംഗ് ഡയറക്ടര്‍ എന്‍. മായ ഐ എഫ് എസും അറിയിച്ചു.

Share
Leave a Comment