FestivalGeneralIFFKLatest NewsMollywoodNEWS

സലിം കുമാറിനെ ഐഎഫ്എഫ്കെയിൽ നിന്ന് ഒഴിവാക്കിയ സംഭവം ; പ്രതികരണവുമായി കമൽ

സംഭവത്തിൽ വിശദീകരണവുമായി കമൽ

കൊച്ചി: ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ദേശീയ അവാർഡ് ജേതാവ് നടൻ സലിം കുമാറിന് ക്ഷണം ലഭിക്കാത്ത സംഭവം വിവാദമാകുന്നു. സലിം കുമാർ തന്നെ ക്ഷണിക്കാത്ത വിവരം പങ്കുവെച്ചതോടെയാണ്  സംഭവം പുറത്തറിയുന്നത്. ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ കമൽ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ല. ലിസ്റ്റിൽ ഉൾപ്പെടുത്തിയുണ്ട്. വിവാദ൦ അനാവശ്യമാണ്. സലിം കുമാർ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ട്. വിളിക്കാൻ വൈകിയതാകും കാരണം. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാർ. സലിം കുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ലെന്നും കമൽ പറഞ്ഞു.

എന്നാൽ ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലിം കുമാറും പ്രതികരിച്ചു. തന്നെ ഒഴിവാക്കി നിർത്തുന്നതിൽ ചില൪ വിജയിച്ചു. പ്രായമല്ല പ്രശ്നം. തനിക്കൊപ്പ൦ മഹാരാജാസിൽ പഠിച്ചവ൪ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു. സലീ൦ കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് കമൽ പ്രതികരിച്ചു. സലീ൦ കുമാറിനെ ഉടൻ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button