സിനിമാ താരങ്ങൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാൽ പിന്നെ അവരുമായി ചുറ്റിപ്പറ്റിയുള്ള പലകാര്യങ്ങളും ചർച്ചയാകാറുണ്ട്. ഏറ്റവുമൊടുവിലായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് നാദിർഷയുടെ മകളുടെ വിവാഹ സത്കാരത്തിന് എത്തിയപ്പോൾ നടൻ പൃഥ്വിരാജ് സുകുമാരൻ അണിഞ്ഞ ടീഷർട്ടാണ്.
Read Also: ഡെയ്നും മീനാക്ഷിയും തമ്മിൽ പ്രണയത്തിലോ ? വെളിപ്പെടുത്തലുമായി താരങ്ങൾ
https://www.instagram.com/p/CLTROdrgGSB/?utm_source=ig_embed
താരത്തിന്‍റെ വസ്ത്രത്തിന്‍റെ വിലയും ബ്രാൻഡുമൊക്കെ ചർച്ചയാക്കി മാറ്റിയിരിക്കുകയാണ് സമൂഹ മാധ്യമത്തിലെ ചില അന്വേഷകർ. 44,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ബർബറി ഇംഗ്ലണ്ടിന്‍റെ ലോഗോ ടേപ്പ് പോളോ ഷർട്ട് ആണ് പൃഥ്വി അണിഞ്ഞതെന്നാണ് ആരാധകരുടെ അന്വേഷണത്തിലെ കണ്ടെത്തൽ. ബ്രിട്ടീഷ് ലക്ഷ്വറി ഫാഷൻ ബ്രാൻഡുകളിൽ ഒന്നാണ് ബർബെറി. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നാണ് ഇത്.
Post Your Comments