നടനും സംവിധായകനുമായ രമേശ് പിഷാരടി കോൺഗ്രസിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്രയി’ൽ പങ്കെടുക്കും. ഐശ്വര്യ കേരളയാത്ര ഹരിപ്പാട് എത്തുമ്പോൾ പിഷാരടി അണിചേരുമെന്നാണ് ലഭിക്കുന്ന വിവരം.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി പിഷാരടി ചർച്ച നടത്തിഎന്നും റിപ്പോർട്ടുകൾ ഉണ്ട്. യുവനേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് പിഷാരടി കോൺഗ്രസിലേക്ക് വരുന്നതെന്നാണ് സൂചന. നേരത്തേ, പിഷാരടിയുടെ ഉറ്റസുഹൃത്തും നടനുമായ ധർമജൻ കോൺഗ്രസിലേക്ക് വന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്ന് ധർമജൻ വ്യക്തമാക്കിയിരുന്നു.
Post Your Comments