Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

സിനിമ കണ്ടിറങ്ങിയ ശേഷം അയാള്‍ എന്നോട് ചോദിച്ചു ‘ഞാന്‍ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ’

അദ്ദേഹത്തിൻ്റെ പേരെന്താണ്? സത്യേട്ടനുമായി എന്താണ് ബന്ധം ? ഒന്നും ഇന്നുമറിയില്ല. പക്ഷേ ക്യാപ്റ്റനും എനിക്കും കിട്ടിയ ആദ്യത്തെ അംഗീകാരം അതായിരുന്നു

പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം  ചെയ്ത ‘ക്യാപ്റ്റന്‍’ എന്ന സിനിമ ഇറങ്ങിയിട്ട് ഇന്ന് മൂന്നു വര്‍ഷം പിന്നീടുമ്പോള്‍ തന്റെ ആദ്യ സിനിമ തിയേറ്ററില്‍ കണ്ട അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് വീണ്ടുമൊരു തുറന്നു പറച്ചില്‍ നടത്തുകയാണ് പ്രജേഷ് സെന്‍ എന്ന സംവിധായകന്‍. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു വ്യത്യസ്ത കുറിപ്പുമായി ‘ക്യാപ്റ്റന്‍’ എന്ന സിനിമയെക്കുറിച്ചുള്ള അനുഭവം പ്രജേഷ് സെന്‍ പങ്കുവച്ചത്.

സംവിധായകന്‍ പ്രജേഷ് സെന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

2018 ഫെബ്രുവരി 16.
കവിത തീയറ്ററിൽ നിന്ന് ക്യാപ്റ്റൻ്റെ ആദ്യ ഷോ കണ്ടിറങ്ങിയ നിമിഷം മറക്കാനാവില്ല .
ഒരു പാട് കടമ്പകൾ കടന്ന്, അംഗീകരിക്കപ്പെട്ട ദിവസം.
സിനിമ കണ്ടിറങ്ങിയവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു. പലരും വന്ന് ഷേക്ക് ഹാൻ്റ് തന്നു.
അപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണതെന്നതാണ് സത്യം .
ആളുകൾക്കിടയിൽ നിന്ന് മാറി,
കോണിപ്പടിക്കരികിൽ ഒരു പ്രായമായ മനുഷ്യനും ചെറിയ മോനും നിൽപ്പുണ്ടായിരുന്നു.
‘നിങ്ങളാണോ ഈ സിനിമയുടെ സംവിധായകൻ ‘
ഉറക്കെയുള്ള ചോദ്യം കേട്ടപ്പോഴാണ് അവരെ ശ്രദ്ധിച്ചത്.
അതെ എന്ന് പറഞ്ഞതും അവർ അടുത്തേക്ക് വന്നു.
‘സത്യൻ്റെ കളിയും ജീവിതവും അടുത്തു കണ്ട ഒരാളാണ് ഞാൻ. അത് സിനിമയാക്കുമ്പോ ആദ്യം കാണണമെന്ന വാശിയിൽ തൊടുപുഴയിൽ നിന്ന് കൊച്ചിയിൽ വന്നതാണ് ‘
നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം എന്നോട് ചോദിച്ചു.
‘ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ’
ഇറുക്കെ കെട്ടിപ്പിടിച്ച ശേഷം ആ കുട്ടിയുടെ കൈ പിടിച്ച് അദ്ദേഹം നടന്നു പോയി. അദ്ദേഹത്തിൻ്റെ പേരെന്താണ്? സത്യേട്ടനുമായി എന്താണ് ബന്ധം ? ഒന്നും ഇന്നുമറിയില്ല. പക്ഷേ ക്യാപ്റ്റനും എനിക്കും കിട്ടിയ ആദ്യത്തെ അംഗീകാരം അതായിരുന്നു.
ഇന്ന് ക്യാപ്റ്റൻ ഇറങ്ങി മൂന്ന് വർഷം തികയുകയാണ്. സിനിമാ ലോകത്ത് ഒരു ഇരിപ്പിടം എനിക്കുമുണ്ടെന്ന ആത്മവിശ്വാസം തന്നത് ക്യാപ്റ്റനാണ്. അനിതേച്ചി, ഗുരുനാഥൻ സിദ്ധിഖ് സർ,
ജയേട്ടൻ, ജോബി ചേട്ടൻ, അനു, സിദ്ധിക്ക ,റോബി, നൗഷാദ്, ബിജിത്ത് അങ്ങനെ ക്യാപ്റ്റൻ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി. കൂടെ നിന്നവരോട് പിന്തുണച്ചവരോട് ക്യാപ്റ്റനെ നെഞ്ചോട് ചേർത്ത പ്രിയ പ്രേക്ഷകരോട് ഒരുപാട് സ്നേഹം.
ക്യാപ്റ്റൻ്റെ ഓരോ വരിയിലും
ഓരോ ഷോട്ടിലും സത്യേട്ടൻ കൂടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ആ വേദനകൾ എൻ്റേതു കൂടിയായിരുന്നു.
ഇന്നിപ്പോൾ രണ്ടാമത്തെ സിനിമ ‘വെള്ളം’ ഒരു മാസം പിന്നിട്ട് നൂറിലധികം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. മേരി ആവാസ് സുനോ എന്ന പുതിയ പടത്തിൻ്റെ ഷൂട്ടിങ് തുടങ്ങി, കോ ഡയറക്ടറായ റോക്കട്രി എന്ന മൂന്നു ഭാഷകളിലെ സിനിമ റിലീസിനൊരുങ്ങുന്നു സീക്രട്ട് ഓഫ് വുമണിന്റെ പോസ്റ്റ് വർക്കുകൾ നടക്കുന്നു എന്നീ സന്തോഷങ്ങളും ഉണ്ട്.
കൂടെയുണ്ടാവണം.
സ്നേഹത്തോടെ
പ്രജേഷ് സെൻ

shortlink

Related Articles

Post Your Comments


Back to top button