
ബോളിവുഡ് നടി ദിയ മിർസ വിവാഹിതയായി. വൈഭവ് രേഖിയാണ് വരൻ. ഫെബ്രുവരി 15നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഒരു വര്‍ഷത്തോളമായി വൈഭവും ദിയയും പ്രണയത്തിലാണ്. ദിയയുടെ രണ്ടാം വിവാഹമാണ് ഇത്. മുൻപ് സഹിൽ സൻഹയെ വിവാഹം ചെയ്തിരുന്നെങ്കിലും 2019ൽ ഇവർ പിരിയുകയായിരുന്നു.
https://www.instagram.com/p/CLUJvTNgTvw/?utm_source=ig_web_copy_link
മാധവൻ നായകനായെത്തിയ ‘രെഹ്ന ഹേ തേരെ ദിൽ മേം’ എന്ന ചിത്രത്തിലാണ് ദിയ ആദ്യമായി അഭിനയിക്കുന്നത്.
പരിനീത, ഓം ശാവ്തി ഓം, കിസാൻ, കുർബാൻ, സലാം മുബൈ, സഞ്ജു, ഥപ്പട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ദിയ.
https://www.instagram.com/p/CLUJDfqgscp/?utm_source=ig_web_copy_link
Post Your Comments