പ്രേഷകമാനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ രാജമാണിക്യം. കോമഡിയും ആക്ഷനും ഒത്തിണങ്ങിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. പോത്ത് കച്ചവടക്കാരനായി തിരുവനന്തപുരം ഭാഷയിൽ മിന്നും പ്രകടനമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ച വച്ചത്. മമ്മൂട്ടിയുടെ വേഷം തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന ആകർഷണം.
ബെല്ലാരി രാജയുടെ കോസ്റ്റ്യൂം ഡിസൈനർ, വസ്ത്രാലങ്കാരത്തിൽ ദേശീയ അവാർഡ് നേടിയ എസ് ബി സതീശനായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സതീശൻ.
ഈ സിനിമയ്ക്കായുള്ള കഥ കേട്ടപ്പോൾ ബെല്ലാരി രാജയ്ക്കായി സതീശൻ ഒരുക്കിയിരുന്നത് പരുക്കനായ ചാരനിറത്തിലും, കറുത്തതുമായ വേഷങ്ങളായിരുന്നു. എന്നാൽ പിന്നീട് മമ്മൂട്ടിയുമായുള്ള ചർച്ചയിലാണ് കളർഫുള്ളായ സിൽക്ക് ജുബ്ബയായാൽ എന്തെന്ന് മമ്മൂട്ടി ചോദിച്ചത്. മമ്മൂക്ക ഇങ്ങനെ പറഞ്ഞതോടെ കോസ്റ്റ്യൂമറും അതിന് തയ്യാറായി.
അതിന് കാരണമായി സതീശൻ പറയുന്നത് ഏത് വേഷവും നന്നായി ഇണങ്ങുന്നയാളാണ് മമ്മൂട്ടിയെന്നും അതിനാൽ തന്നെ പുതിയ വേഷങ്ങൾ തയ്യാറാക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നുമാണ്. ഇപ്പോഴും മമ്മൂട്ടി പങ്കെടുക്കുന്ന അമ്മയുടെ ഷോകളിൽ ബെല്ലാരി രാജയായി ഈ വേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്, അത് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്നും സതീശൻ പറയുന്നു.
Post Your Comments