GeneralLatest NewsNEWSTV Shows

എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നത്? വീട്ടില്‍ എടി എടാ പോടാ പോടി എന്ന് പോലും വിളിക്കാറില്ല; ഏറ്റെടുത്ത് ട്രോളന്മാര്‍

വിജയ് പി നായരെ ഭാ​ഗ്യലക്ഷമി അസഭ്യം പറയുന്ന ഒരു വീഡിയോയുടെ ഭാ​ഗമാണ് ട്രോളന്മാര്‍

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 3 -യിലെ മത്സരാര്‍ഥികളില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ താരത്തിന്റെ ഒരു ട്രോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മത്സരാര്‍ഥികള്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു ഭാ​ഗമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

“എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നത്? ഞാനൊന്നും എന്റെ വീട്ടില്‍ എടി എടാ പോടാ പോടി എന്ന് പോലും… ഞാന്‍ എന്റെ മക്കളെ പോലും എടാ ഒന്നും വിളിക്കാറെയില്ല” എന്ന് ഭാഗ്യലക്ഷ്മി സഹമത്സരാര്‍ഥികളായ സൂര്യ ജെ മോനോനോടും റിതു മന്ത്രയോടും പറയുന്ന വീഡിയോയാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വീഡിയോടൊപ്പം വിവാദ യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി ആക്രമിച്ച വീഡിയോയും ചേര്‍ത്താണ് ട്രോള്‍.

read also:” ബിക്കിനി ശരീരങ്ങള്‍ വെണ്ണപ്പഴം പോലെയാണ്” ബിക്കിനി ചിത്രത്തിന് പിന്നാലെ പുലിവാല് പിടിച്ച് താരം

വിജയ് പി നായരെ ഭാ​ഗ്യലക്ഷമി അസഭ്യം പറയുന്ന ഒരു വീഡിയോയുടെ ഭാ​ഗമാണ് ട്രോളന്മാര്‍ ബി​​ഗ് ​ബോസിലെ വീഡിയോയുടെ കൂടെ ചേര്‍ത്ത് പുറത്ത് വിട്ടത്

shortlink

Related Articles

Post Your Comments


Back to top button