നടൻ ആസിഫ് അലി പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി വീണ്ടും രാജസ്ഥാനിലേക്ക് പോകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’എന്ന സിനിമയുടെ മൂന്നാംഘട്ട ചിത്രീകരണം രാജസ്ഥാനില്‍ വെച്ചായിരുന്നു. ഇതിന്റെ ചിത്രീകരണം പൂർത്തീകരിച്ച് തിരികെ വന്നതായിരുന്നു ആസിഫ്. എന്നാൽ ഇപ്പോൾ എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തിനുവേണ്ടി വീണ്ടും രാജസ്ഥാനിലേക്ക് പോകുകയാണ് താരം എന്നാണ് വിവരം.
നിലവിൽ ആസിഫ് ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഒരാഴ്ചയും കൂടി കഴിഞ്ഞാല്‍ അത് പൂര്‍ണ്ണമാകും. അതിനുശേഷം ആസിഫ് രാജസ്ഥാനിലേയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്. കേരളത്തിലും ഈ സിനിമയുടെ ഷൂട്ടിംഗുണ്ടാകും. ജിസ്ജോയി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഇനി അഭിനയിക്കേണ്ടിയിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ആ സിനിമയുടെ ഷൂട്ടിംഗ് നീട്ടിവച്ച സാഹചര്യത്തിലാണ് എബ്രിഡ് ഷൈനിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ആസിഫ് പറഞ്ഞു.
Post Your Comments