CinemaGeneralLatest NewsMollywoodNEWS

പല അപമാന കഥകളും കേട്ട് തലകുനിച്ചിരിക്കുമ്പോഴാണ് പ്രജേഷ് ഭായി കടന്നുവരുന്നത്: വേറിട്ട കുറിപ്പുമായി അനിത സത്യന്‍

പെട്ടന്ന് ഇടിയും മിന്നലും പേമാരിയിലെന്നപോലെ ആ അൽഭുത കാഴ്ചകൾ കണ്ണുകളിൽ നിന്ന് വിശ്വസിക്കാനാവാത്തവിധം മാഞ്ഞു പോയി

വി.പി സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്ബോള്‍ നായകന്റെ ജീവിത കഥ പറഞ്ഞ ‘ക്യാപ്റ്റന്‍’ എന്ന സിനിമ അതിന്റെ മൂന്നാം വര്‍ഷം പിന്നിടുന്ന വേളയില്‍ വ്യത്യസ്ത കുറിപ്പുമായി എത്തിയിരിക്കുകയാണ് വിപി സത്യന്റെ ഭാര്യ അനിത സത്യന്‍. ‘ക്യാപ്റ്റന്‍’ എന്ന സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കുകയാണ് അനിത സത്യന്‍. പ്രജേഷ് സെന്‍ സംവിധാനം ചെയ്തു 2018-ല്‍ പുറത്തിറങ്ങിയ ‘ക്യാപ്റ്റന്‍’ എന്ന സിനിമയില്‍ ജയസൂര്യയാണ് വി.പി സത്യനായി വേഷമിട്ടത്. ഭാര്യ അനിത സത്യന്റെ റോളില്‍ അനു സിത്താരയാണ് അഭിനയിച്ചത്.

അനിത സത്യന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

“പോലീസ്കാരെയും ഫുട്ബോൾ കളിക്കാരെയും കാണുമ്പോൾ തെല്ലൊരു ഉൾഭയത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലത്താണ് പോലീസ് സർക്കിൾ ഇൻസ്പെക്ടറും ഇന്ത്യൻ ഫുട്ബോളറുമായ സത്യേട്ടൻ എന്നെ കൈപിടിച്ച് ജീവിക്കാൻ കൂട്ടിക്കൊണ്ടുപോയത്. ആ കൈ വിടാതെ വിജയനടക്കമുള്ള പല പ്രമുഖ കളിക്കാരെയും വുക്തികളേയും പല ഒഫീഷ്യൽസിനേയും പല ഫുട്ബോൾ ഗ്രൗണ്ടുകളേയും ജീവിത സൗഭാഗ്യങ്ങളുടെ വലിയ വലിയ നേർക്കാഴ്ചകളേയും സത്യേട്ടൻ എനിക്ക് കാട്ടിത്തന്നു. ഇതെല്ലാം എന്നെ സംബന്ധിച്ച് അൽഭുത കാഴ്ചകളായിരുന്നു. പെട്ടന്ന് ഇടിയും മിന്നലും പേമാരിയിലെന്നപോലെ ആ അൽഭുത കാഴ്ചകൾ കണ്ണുകളിൽ നിന്ന് വിശ്വസിക്കാനാവാത്തവിധം മാഞ്ഞു പോയി. കൂടെ സത്യേട്ടനും. നിരാശയോടെ ജീവിത യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ പല അപമാന കഥകളും കേട്ട് തലകുനിച്ചിരിക്കുമ്പോഴാണ് പ്രജേഷ് ഭായി കടന്നുവരുന്നത്. പല കൂടിക്കാഴ്ചകൾക്കൊടുവിൽ “ക്യാപ്റ്റൻ ” എന്ന മലയാള സിനിമയുടെ പിറവിയുടെ ചർച്ചകൾ നടന്നു. ഈ സിനിമ വന്നാൽ ഞങ്ങളുടെ പേഴ്സണൽ ജീവിതം വെള്ളിത്തിരയിൽ മറ്റുള്ളവർ കാണുമ്പോൾ മോശമാവില്ലേ എന്ന ചോദ്യം പലരും ചോദിച്ചു. ജയസൂര്യക്ക് സത്യേട്ടനാവാൻ കഴിയുമോ എന്ന മറ്റൊരു ചോദ്യവും ഉണ്ടായിരുന്നു. ഇതൊന്നും എന്നെ ബാധിച്ചിരുന്നില്ല. പൊതുവായുണ്ടാക്കിയ തെറ്റിദ്ധാരണകൾ മാറ്റണമെന്നു o ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട താരമായ സത്യേട്ടൻ എന്നും ജനങ്ങളുടെ മനസ്സിലുണ്ടാവണമെന്നും മാത്രമെ മനസ്സിൽ കണ്ടിരുന്നുള്ളൂ. കാലത്തിന്റെ നിയോഗങ്ങൾക്കനുസൃതമായി മനുഷ്യർ പ്രവർത്തിക്കുന്നു. സത്യേട്ടനും ജയസൂര്യയും വ്യത്യാസമില്ലാത്ത ഒരു നടനം നമ്മൾ കണ്ടു. അനിതയായി അനു സിത്താര തിളങ്ങി. മമ്മൂക്കയുടെ സാന്നിദ്ധ്യം ആ സിനിമയെ അനുഗ്രഹീതമാക്കി. കോച്ച് ജാഫർ ക്ക രഞ്ജി പണിക്കറിൽ മനോഹരമായി. പാട്ടുകളും ഗംഭീരമായി. ഇതിലെ ഓരോ കഥാപാത്രങ്ങളും മികച്ചു നിന്നു. അങ്ങനെ ഇന്ന് ” ക്യാപ്റ്റൻ ” എന്ന മലയാള സിനിമ പിറവി കൊണ്ടിട്ട് 3 വർഷം കഴിയുന്നു. മിനിസ്ക്രീനിലൂടെ സത്യേട്ടൻ വന്ന് ഇടയ്ക്കിടക്ക് ഓർമ്മകൾ പുതുക്കുന്നു. ക്യാപ്റ്റനിലൂടെ നമുക്ക് നല്ലൊരു സംവിധായകനേയും ലഭിച്ചു. ക്യാപ്റ്റൻ ടീ o വെള്ളം എന്ന മനോഹര സിനിമ കഴിഞ്ഞ് ‘മേരി ആവാസ് സുനോ ‘ എന്ന മൂന്നാമത്തെ സിനിമയിൽ എത്തി നിൽക്കുന്നു. സത്യേട്ടൻ നൽകിയ സ്നേഹത്തിനൊപ്പമായില്ലെങ്കിലും കുറച്ചെങ്കിലും നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ക്യാപ്റ്റന്റെ ജന്മദിനാഘോഷ വേളയിൽ ‘മേരി ആവാസ് സുനോ ‘ ക്ക് എല്ലാ വിധ ആശംസകളും നേരുന്നു”.

shortlink

Related Articles

Post Your Comments


Back to top button