ബാലതാരമായി മലയാള സിനിമയില്‍ കടന്നു വന്നു നിരവധി മികച്ച വേഷങ്ങള്‍ ചെയ്ത ബൈജുവിന് നായകനെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും കുറെ സിനിമകളില്‍ നായക വേഷം ചെയ്ത ബൈജു ഇപ്പോള്‍ മികച്ച വേഷങ്ങളുമായി സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. തന്റെ രണ്ടാം വരവിലെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ചും താന്‍ ചെയ്ത ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ബൈജു. ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയുമായി തന്നെ ഒരാള്‍ സമീപിച്ചെന്നും, ശ്രീനിവാസനോട് അതിനെക്കുറിച്ച് സംസാരിക്കൂവെന്നു താന്‍ അദ്ദേഹത്തിന് മറുപടി കൊടുത്തുവെന്നും കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ബൈജു പറയുന്നു.
“എന്റെ രണ്ടാമത്തെ വരവില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ‘പട്ടാഭിരാമന്‍’, ‘ലൂസിഫര്‍’, ‘പുത്തന്‍ പണം’ തുടങ്ങിയവയൊക്കെ എനിക്ക് പ്രിയപ്പെട്ട സിനിമകളാണ്. അത് പോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അഭിനയിച്ച ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിലെ തളത്തില്‍ ദിനേശന്റെ അനിയന്‍ കഥാപാത്രവും എന്റെ ഫേവറൈറ്റ് ആണ്. ആ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയുമായി ഒരാള്‍ എന്നെ സമീപിച്ചു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ശ്രീനിയേട്ടനോട് പോയി കാര്യം പറയാന്‍. അദ്ദേഹം ഇല്ലാതെ ആ സിനിമയുടെ രണ്ടാം ഭാഗം നടക്കില്ലല്ലോ. ശ്രീനിയേട്ടനുമായി അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്”. ബൈജു പറയുന്നു.
Post Your Comments