കൊച്ചി: ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്‌കെ രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാംഘട്ടം കൊച്ചിയില്‍ നാളെ ആരംഭിക്കും. പ്രധാനവേദിയായ സരിത കോംപ്ലക്‌സില്‍ മേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ സിയാദ് കോക്കര്‍ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ സിബി മലയില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സജിത മഠത്തില്‍ അക്കാദമി സെക്രട്ടറി അജോയ്, സംവിധായകരായ സുന്ദര്‍ദാസ്, പത്മകുമാര്‍, സോഹന്‍ സീനുലാല്‍, എബ്രഹാം ലിങ്കന്‍, തിരക്കഥാകൃത്ത് ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി, കലാസംവിധായകന്‍ സാബു പ്രവദ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ഡിസൈനര്‍ കോളിന്‍സ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും ചലച്ചിത്ര വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്മയായ മാക്ടയും ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയും താര സംഘടനയായ അമ്മയും ചേര്‍ന്നാണ് കൊച്ചിയില്‍ നടക്കുന്ന ഐഎഫ്എഫ്‌കെ മേളയ്ക്ക് നേതൃത്വം നൽകുന്നത്.
എറണാകുളം ബാനര്‍ജി റോഡിലെ സരിത, സവിത, സംഗീത തീയേറ്റര്‍ ക്യാമ്പസായിരിക്കും ചലച്ചിത്ര മേളയുടെ മുഖ്യവേദി. ശ്രീധര്‍, പത്മ, കവിത എന്നിവ ഉൾപ്പെടെ മൊത്തം ആറ് തീയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 17 മുതല്‍ 21 വരെയാണ് കൊച്ചിയില്‍ മേള നടക്കുക.
Post Your Comments