ബോളിവുഡ് സൂപ്പര്‍ താരം ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ “ലാല്‍ സിങ് ഛദ്ദയില്‍” തെന്നിന്ത്യന്‍ താരം വിജയ് സേതുപതി കഥാപാത്രമാവില്ല. “ലാല്‍ സിങ് ഛദ്ദയില്‍” വിജയ് സേതുപതി പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
Read Also: അദ്ദേഹം നൃത്തം പഠിച്ചിട്ടില്ല ; മഹത്തായ അടുക്കളയിലെ നൃത്തമൊരുക്കിയ സാബുവിനെക്കുറിച്ച് ജിയോ ബേബി
ചിത്രത്തിൽ ആമിറിന്റെ കൂട്ടുകാരനായ തമിഴ് പട്ടാളക്കാരന്റെ വേഷത്തിലായിരിക്കും വിജയ് സേതുപതി എത്തുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിജയ് സേതുപതിയുടെ ഇപ്പോഴുള്ള ലുക്കില്‍ ആമിർ ഖാന് സംതൃപ്തനല്ലെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്ററിലുള്പ്പെടെ സേതുപതി തടി കൂടിയ ലൂക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.
Read Also: ഷാജി കൈലാസ് സിനിമകളുടെ കാലം കഴിഞ്ഞുവോ?: വിജയ രാഘവന് പറയാനുള്ളത്!
ഹോളിവുഡ് ചിത്രമായ “ഫോറസ്റ്റ് ഗമ്പിന്റെ” ഹിന്ദി റീമേക്കാണ് “ലാല്‍ സിങ് ഛദ്ദ”. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. 2020 അവസാനത്തോടെ ചിത്രീകരണം പുനരാരംഭിച്ച ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments