GeneralLatest NewsMollywoodMovie GossipsNEWSSocial Media

കീർത്തി സുരേഷിനെ മൂന്നാമതും വിവാഹം കഴിപ്പിച്ച് സോഷ്യൽ മീഡിയ ; വൈറലായ ചിത്രത്തിന് പിന്നിൽ ?

മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാര്‍ത്തകൾ വരുന്നത് സുരേഷ് കുമാർ

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം വിവാഹം കഴിക്കാൻ പോകുന്നുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഇതു മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാര്‍ത്തകൾ വരുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു.

തമിഴ് സംവിധായകൻ അനിരുദ്ധിന്റെ പേര് നടിയുമായി ചേർത്താണ് വ്യാജവാർത്തകൾ വന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുന്നുവെന്നുമായിരുന്നു വാർത്ത. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button