ഓരോ കാലത്ത് സിനിമ ചെയ്യുമ്പോഴും അതിന്റെതായ പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്നു തുറന്നു പറയുകയാണ് നടി കെ.പി.എ.സി ലളിത. ഫിലിമില്‍ സിനിമ ചെയ്യുമ്പോഴും, പിന്നീട് ഡിജിറ്റലിലേക്ക് സിനിമ മാറിയപ്പോഴും ഒരു നടി എന്ന നിലയില്‍ അതിന്റെതായ പരിമിതികള്‍ ഉണ്ടായിരുന്നുവെന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് കെപിഎസി ലളിത.
“ഫിലിമില്‍ അഭിനയിച്ചപ്പോഴും, ഇപ്പോള്‍ ഡിജിറ്റല്‍ ആയപ്പോഴും അതിന്റെതായ പരിമിതികളുണ്ട്. ഫിലിം ആയിരുന്ന കാലത്ത് അധികം റീ ടേക്കുകള്‍ പറ്റില്ല. എടുക്കുന്തോറും ഫിലിം വെറുതെ പോകും. പിന്നീട് ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ അതിനും ചില പ്രശ്നങ്ങളുണ്ട്. നമ്മള് നന്നായി അഭിനയിക്കുന്ന ചില സീന്‍ ചിലപ്പോള്‍ കട്ട് ചെയ്യേണ്ടി വരും . സമയത്തിന്റെ ഒരു പ്രശ്നം അവിടെയുണ്ട്. വളരെ പതിയെ അഭിനയിക്കുന്ന ശൈലി പറ്റില്ല, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും ഡേറ്റൊക്കെ ഇരുപതു ദിവസത്തെക്കോ മുന്‍പത് ദിവസേത്തെക്കോ വാങ്ങി വച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും ചിത്രീകരണം. അപ്പോള്‍ നമ്മളും അത്ര ഫാസ്റ്റ് ആയിരിക്കണം. നന്നായി ചെയ്ത സീന്‍ മാറ്റുമ്പോള്‍ വിഷമം വരുമെങ്കിലും എനിക്ക് അധികം അനുഭവങ്ങള്‍ അങ്ങനെ സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല, പക്ഷേ സീരിയലില്‍ അഭിനയിക്കുമ്പോള്‍ അവിടെ സമയത്തിന്റെ പ്രശ്നം വരുന്നില്ല. അതില്‍ അഭിനയിക്കുന്ന എല്ലാവരും തന്നെ സമയമെടുത്താണ് അത് ചെയ്യുന്നത്”. കെ.പി.എ.സി ലളിത പറയുന്നു.
Post Your Comments