ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ‘കിണ്ടി’ എന്ന ഇരട്ടപേരിലൂടെയാണ് സുധീഷ് എന്ന നടനെ പ്രേക്ഷകര്‍ അവരുടെ സ്വന്തം നടനാക്കി വളര്‍ത്തിയത്. തുടക്കകാലത്ത് എംടിയുടെ സിനിമകളില്‍ അഭിനയിച്ചിട്ടു പോലും കിട്ടാത്ത ഹൈപ്പ് ആണ് ‘മണിച്ചിത്രത്താഴ്’ എന്ന ഒറ്റ സിനിമ കൊണ്ട് സുധീഷിനു ലഭിച്ചത്. പക്ഷേ പിന്നീട് സുധീഷിനെ വ്യത്യസ്തമായ രീതിയില്‍ മലയാള സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. നായകന്റെ സുഹൃത്തായും, അനിയനായും, സിനിമയില്‍ നിറഞ്ഞു നിന്ന സുധീഷിനു സഹതാപം കിട്ടുന്ന കഥാപാത്രങ്ങളും ഏറെ ലഭിച്ചിരുന്നു. ഒരു സമയത്ത് ചെയ്ത അത്തരം സിനിമകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സുധീഷ്.
സുധീഷിന്റെ വാക്കുകള്‍
“ഇപ്പോള്‍ എനിക്ക് നല്ല വേഷങ്ങളാണ് ലഭിക്കുന്നത്. നേരത്തെ ഒരു വേഷത്തിനു വിളിക്കുമ്പോള്‍ ഒന്നുകില്‍ നായകന്റെ സുഹൃത്ത് ആയിരിക്കും. അല്ലെങ്കില്‍ നായകന്റെ അനിയനായിരിക്കും. പിന്നെ ചിലര്‍ വിളിക്കും, സുധീഷ് നിനക്ക് നല്ല സഹതാപം കിട്ടുന്ന റോളാണ്. ഇടവേള ആകുമ്പോള്‍ മരിക്കും. അങ്ങനെ എനിക്ക് സഹതാപം ഒരുപാട് ലഭിച്ചിട്ടുണ്ട്. ഏതായാലും ഇപ്പോള്‍ എന്നെ തേടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വരുന്നുണ്ട്. സുധീഷ് പറയുന്നു.
ടിപി ഫെലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ എന്ന സിനിമയില്‍ ഏറെ വ്യത്യസ്തമായ ഒരു വേഷമാണ് സുധീഷ് അവതരിപ്പിച്ചത്. ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ അമ്മാവന്റെ റോളിലായിരുന്നു സുധീഷ് ‘തീവണ്ടി’യില്‍ അഭിനയിച്ചത്.
Post Your Comments