GeneralLatest NewsMollywoodMovie GossipsNEWSSocial Media

രഞ്ജിനി ഹരിദാസ് പ്രണയത്തിലോ ? വാലന്റൈൻസ് ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു

ശരത് പുളിമൂടാണ് രഞ്ജിനിക്കൊപ്പമുള്ളത്

പ്രേഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ടാണ് രഞ്ജിനി മലയാളി പ്രേഷകരുടെ മനസ് കീഴടക്കിയത്. നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാൻ മടി കാണിക്കാത്ത രഞ്ജിനി നിരവധി വിമർശനങ്ങൾക്കിടയായിട്ടുണ്ട്. തന്നെ വിമർശിക്കുന്നവർക്കെല്ലാം നല്ല മറുപടിയും രഞ്ജിനി നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജിനി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധയമാകാറുണ്ട്. ഇപ്പോഴിതാ പ്രണയദിനത്തിൽ രഞ്ജിനി തന്റെ സുഹൃത്തിനൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്.

ശരത് പുളിമൂടാണ് രഞ്ജിനിക്കൊപ്പമുള്ളത്. ശരത്തിനെ രഞ്ജിനി ടാഗ് ചെയ്തിട്ടുണ്ട്.
പാർട്ടി മൂഡിലെ ഇരുവരുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.
എന്നാൽ തന്റെ പ്രണയത്തെക്കുറിച്ച് രഞ്ജിനി തുറന്നു പറച്ചിലുകൾ നടത്തിയിട്ടില്ല. അടുത്തിടെയായി രഞ്ജിനിയും ശരത്തുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പലരും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ രഞ്ജിനി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button