BollywoodGeneralLatest NewsNEWSSocial Media

നീ ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ; വാലന്റൈൻ ദിനത്തിൽ നിക് ജൊനാസിനെ ഓർത്ത് പ്രിയങ്ക

'എന്റെ എപ്പോഴത്തെയും വാലന്റൈൻ' ഞാൻ നിന്നെ സ്നേഹിക്കുന്നു ഭർത്താവിന് ആശംസയുമായി പ്രിയങ്ക

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വാലന്റൈൻ ദിനത്തിൽ ഭർത്താവ് നിക് ജൊനാസിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രിയങ്ക പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

പ്രിയങ്ക ചോപ്ര ഇപോള്‍ ലണ്ടനിലും നിക്ക് ജൊനാസ് ലണ്ടനിലുമാണ് ഉള്ളത്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ചോപ്ര ലണ്ടനിലെത്തിയത്. ‘എന്റെ എപ്പോഴത്തെയും വാലന്റൈൻ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നായിരുന്നു പ്രിയങ്ക ചോപ്ര ആദ്യം ആശംസകള്‍ നേര്‍ന്നത്. നിക്ക് ജൊനാസ് നീ ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍, കപ്പിള്‍ ഓഫ് റോസസ് എന്നും പ്രിയങ്ക ചോപ്ര കുറിച്ചു.

പ്രിയങ്ക, പ്രണയദിനാശംസകൾ എല്ലാ ദിവസവും സന്തോഷവും സമാധാനവും ആണെന്നതിന് നന്ദിയെന്നായിരുന്നു നിക്ക് ജൊനാസിന്റെ ആശംസ.

shortlink

Related Articles

Post Your Comments


Back to top button