ഒമര്‍ ലുലുവിന്റെ ആദ്യ ഹിന്ദി ആല്‍ബം “തു ഹി ഹേ മേരി സിന്ദഗി” ആദ്യ ദിനത്തില്‍ തന്നെ യൂട്യൂബില്‍ ഒരു മില്യണ്‍ വ്യൂ പിന്നിട്ടതിന്റെ വിജയാഘോഷം ദുബൈയില്‍ നടന്നു. യുവ മോഡലുകളും ഇന്‍ഫ്ലുന്‍സര്‍ ദമ്പതികളുമായ അജ്മല്‍ ഖാന്- ജുമാന ഖാന് എന്നിവരെ ഉള്‍പ്പെടുത്തി പൂര്‍ണമായും ദുബൈയിലാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്.
സംവിധായകന് ഒമര്‍ ലുലു, ഇ.സി.എച്ച് സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി, അജ്മല്‍ ഖാന്, ജുമാന ഖാന്, പരീക്കുട്ടി എന്നിവര്‍ക്ക് പുറമെ ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ഇ.സി.എച്ചിനൊപ്പം വിജയാഘോഷം പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് ഒമര്‍ ലുലു അറിയിച്ചു.
Read Also: അച്ഛന് താരസഹോദരിമ്മാർ ജന്മദിനാശംസകൾ നേർന്നത് എങ്ങനെയെന്ന് കണ്ടോ …!
“പെഹ്ലാ പ്യാർ” എന്ന് പേരിട്ടിരുന്ന ആൽബമാണ് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് “തു ഹി ഹേ മേരി സിന്ദഗി” എന്ന പേരിൽ നാമ മാറ്റം ചെയ്തിരിക്കുന്നത്. സീ മ്യൂസിക്കിനു വേണ്ടിയാണ് ആൽബം ഒരുക്കിയത്. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ളവർ ഒമർ ലുലുവിന്റെ ഈ പുതിയ പരീക്ഷണത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.
Post Your Comments