GeneralLatest NewsMollywoodNEWSSocial MediaSpecialVideos

താരസമ്പന്നമായി നാദിർഷയുടെ മകളുടെ വിവാഹ റിസപ്‌ഷൻ ; വീഡിയോ

മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു

നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹറിസപ്ഷൻ കൊച്ചിയിൽ വച്ച് നടന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. മൈലാഞ്ചി കല്യാണം , പ്രി വെഡ്ഡിങ് ആഘോഷചടങ്ങുകളില്‍ ദിലീപും കാവ്യയും മകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. നടി നമിത പ്രമോദും എല്ലാ ചടങ്ങുകൾക്കും എത്തിയിരുന്നു.


കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് വരൻ. ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു വിവാഹഘോഷം.ഇതിന്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button