
കഴിഞ്ഞയാഴ്ച ആയിരുന്നു നടനും പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവുമായ നന്ദു പൊതുവാളിന്റെ മകന്റെ വിവാഹം. നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹ സൽക്കാരത്തിൽ നടൻ മോഹൻലാലിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ നന്ദു പൊതുവാളിന്റെ വീട്ടിൽ നേരിട്ടെത്തി വധുവരന്മാർക്ക് ആശംസ അറിയി ച്ചിരിക്കുകയാണ് മോഹൻലാൽ. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
മിമിക്രി ലോകത്തു നിന്നും സിനിമയിലെത്തിയ നടനാണ് നന്ദു പൊതുവാൾ. നടൻ ദിലീപാണ് തന്നെ സിനിമയുടെ മുഖ്യാധാരയിലേക്ക് കൊണ്ട് വന്നതെന്ന് നന്ദു പൊതുവാൾ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments