
ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷോയാണ് ബിഗ്‌ബോസ്. കഴിഞ്ഞ ദിവസമായിരുന്നു മലയാളം ഷോ സീസൺ മൂന്നിലെ മത്സരാർത്ഥികളെ പ്രഖ്യാപിച്ചത്. അവതാരകൻ നടൻ മോഹൻലാൽ ആണെന്നുള്ളതുള്ളതാണ് ഷോയുടെ പ്രധാന ആകർഷണം. ബിഗ്‌ബോസിന്റെ തുടക്കം മുതലേ മോഹൻലാലാണ് അവതാരകനായി പ്രവർത്തിച്ചിരുന്നത്.
അതേസമയം, ബിഗ് ബോസ് ഷോയില്‍ നിങ്ങളെന്തിനാണ് അവതകാരകനായി പോയതെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. അതിന്റെ കാരണവും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് താരം.
അതൊരു വല്യ ഗെയിമാണ്, ഒരുപാട് കാര്യങ്ങള്‍ നമുക്ക് അതില്‍ നിന്ന് പഠിക്കാനും മനസ്സിലാക്കാനുമൊക്കെയുണ്ട്. വല്യ ഓഡിറ്റുള്ള ഷോയാണ്, സത്യസന്ധമായ പരിപാടിയാണ്. ആരേയും സ്വാധീനിച്ച് ഗെയിം ജയിക്കുന്ന പരിപാടിയില്ല. റിയലായി ഗെയിം കളിച്ചാണ് ജയിക്കുന്നത്. രണ്ട് പ്രാവശ്യം ഈ ഷോ ചെയ്തയാളാണ്. അതുകൊണ്ട് മൂന്നാമത് ചെയ്യാന്‍ കൂടുതല്‍ സന്തോഷമുണ്ട്.നമ്മള്‍ ചെയ്‌തോണ്ടിരിക്കുന്ന കാര്യങ്ങളൊന്നുമല്ല, അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഞാനൊരു പെര്‍ഫോമറാണ്, എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റാവുന്ന ഒരു സാഹചര്യം ഞാനെന്തിന് വേണ്ടെന്ന് വെക്കുന്നു, ഇത് പോലെ വലിയൊരു ഷോ, ലോകം മുഴുവന്‍ അറിയപ്പെടുന്ന ഷോ, അതിന്റെ മലയാള പതിപ്പ് അവതരിപ്പിക്കാനായി എന്നെ ക്ഷണിച്ച ഏഷ്യാനെറ്റിന് പ്രത്യേക നന്ദിയെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
Post Your Comments